Train-exicutive-train-cancel-for-some-hours
ദില്ലി: നോർത്ത് റെയിൽവേയിൽ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 2 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 1 ആണ്. പ്രയാഗ് രാജ് ഡിവിഷൻ 703 ഒഴിവുകൾ, ഝാൻസി ഡിവിഷൻ 480 ഒഴിവുകൾ, വർക് ഷോപ്പ് ഝാൻസി 185 ഒഴിവുകൾ, ആഗ്രാ ഡിവിഷൻ 296 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.
50 ശതമാനം മാർക്കോടെ പത്താം ക്ലാസോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ട്രേഡുകളിൽ ഐടിഐ യോ ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. എസ് സി വിറ്റി അല്ലെങ്കിൽ എൻ സി വി റ്റി അംഗീകാരമുള്ളതായിരിക്കണം സർട്ടിഫിക്കറ്റുകൾ. 1997 ഡിസംബർ 1നും 2006 നവംബർ 11 നും ഇടയിൽ ജനിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പൂരിപ്പിക്കേണ്ടതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. rrcecr.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…