ആറന്മുള ദേശം മാത്രമല്ല മുഴുവൻ കേരളവും ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ സംഭവം നിങ്ങളിൽ പലരും കണ്ടുകാണുമായിരിക്കുമല്ലോ…
വ്രതശുദ്ധിയോടെ മാത്രമാണ് കരക്കാർ പള്ളിയോടങ്ങളിൽ കയറുന്നതും ജലമേളയിൽ പങ്കെടുക്കുന്നതും. നെഹ്രു ട്രോഫി പോലെയോ മറ്റു വള്ളംകളികൾ പോലെയോ ഉള്ള ഒന്നല്ല ആറന്മുള ജലമേള..
തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ..
അവയുടെ ശാരീരികക്ഷമതയുടെ പ്രദർശനമാണ് ആറന്മുള ജലമേള. പാർത്ഥസാരഥിയെ സ്തുതിച്ചു കൊണ്ടുള്ള വള്ളപ്പാട്ടുകൾ പാടി നിശ്ചിത താളക്രമത്തിൽ തുഴഞ്ഞു നീങ്ങുന്ന പള്ളിയോടങ്ങളുടെ ചരിത്രവും പശ്ചാത്തലവും അതുകൊണ്ട് തന്നെ കൃഷ്ണഭക്തിയിൽ മാത്രം അധിഷ്ടിതവുമാണ്…
ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെ കയറി ആഭാസത്തരം കാണിച്ച ചാലക്കുടി സ്വദേശിനിയായ നിമിഷയ്‌ക്കെതിരെ ആറന്മുള പള്ളിയോടാ സേവാസംഘം കേസ് കൊടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.
ഒരു ജനതയുടെ വിശ്വാസപ്രതീകമായ ആറന്മുള പാർത്ഥസാരഥിയുടെ പള്ളിയോടത്തെ അവഹേളിക്കുകയും ആചാരലംഘനം നടത്തുകയും ചെയ്ത ചാലക്കുടി സ്വദേശിനി നിമിഷ ബിജോ എന്ന വ്യക്തിക്കെതിരെ യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മറ്റി പരാതി നൽകിയിരിക്കുകയാണ്. ഈ വിഷയത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.
എന്തയാലും ആ ആ കുട്ടിയ്ക്ക് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, മാപ്പു പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ കേൾക്കുന്നുണ്ട്, ആ കുട്ടിക്ക് 20 വയസിൽ കുറയാതെ ഉണ്ട്.
അത്രയും അറിവില്ലായ്മയാണ് ഭക്തി കൂടിയതാണ് എന്നൊക്കെ പറയുന്നവരോട് ആ കുട്ടിയുടെ അറിവില്ലായ്മ എന്ന് കരുതാന് കഴിയില്ല.. അവിടെ ഉണ്ടായിരുന്നവർ എന്ന് ആരെ പറ്റിയാണ് അവർ പറയുന്നത്. ആരുമില്ലാത്തപ്പോഴാണ് അവിടെ പോയി ഇത് കാണിച്ചത്. കേവലം നിഷ്കളങ്കമെന്ന് കരുതാൻ എന്തായാലും സാധിക്കില്ല. പിന്നെ മാപ്പ് കൊടുക്കേണ്ടത് . ആറന്മുളക്കാരാണ്. ഭക്തരാണ്..
ഇന്നേവരെ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടെങ്കിൽ, സ്വന്തം വീടിനുള്ളിൽ ചിട്ട വട്ടങ്ങളും ഒക്കെ പാലിക്കുന്നവരാണെങ്കിൽ ഇത്രയും അധഃപധിച്ച പണി കാണിക്കുമോ?? എന്നാണ് പലരും ചോദിക്കുന്നത്. ഓൺലൈൻ പ്രശസ്തിക്കു വേണ്ടി കാട്ടി കൂട്ടുന്ന പണി ഇത്തരം പ്രവർത്തി നടത്തിയ നിമിഷ എന്ന മോഡലിനെതിരെ അടിയന്തിര നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം എന്നാണ് തത്വമയി ന്യൂസിന് പറയാനുള്ളത്.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…