ആഭാനേരി:സുവര്‍ണ പടവുകളുള്ള കിണറുകളുടെ ഗ്രാമക്കാഴ്ച്ചകള്‍

സിനിമാ ഗാനരംഗങ്ങളില്‍ മനോഹരദൃശ്യം പകരുന്ന പടിക്കെട്ടുകളുള്ള വലിയ കുളങ്ങളൊക്കെ നമ്മള്‍ കാണാറില്ലേ?പടിക്കെട്ടുകളിലൂടെ നായകനും നായികയും ഓടി മറയുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെ ആ കുളങ്ങളുടെ മനോഹാരിത നമ്മെ പിടിച്ചുവലിക്കും. എന്നാല്‍ ആ
. വാസ്തുവിദ്യയുടെ പരമോന്നത ഉദാഹരണങ്ങളായ അവ പക്ഷേ ശരിക്കും കുളങ്ങളല്ല, വേനല്‍ക്കാലത്തേയ്ക്ക് ജലം സംഭരിച്ചു വയ്ക്കുന്ന കിണറുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും വലുതുമായ പടിക്കിണര്‍ ചാന്ദ് ബോരിയുള്‍പ്പെടെ നിരവധി ഗംഭീര കാഴ്ച്ചകള്‍ ഉള്ള ആഭാ നഗരി അഥവാ ആഭാ നേരിയിലേയ്ക്ക് ഒന്ന് പോയാലോ.

ആഭാനേരി അഥവാ കിണറുകളുടെ ഗ്രാമം

ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്തിച്ചേരാം. ആഭാനേരിയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ പടിക്കിണറുകള്‍ തന്നെയാണ്. ഇവിടെയുള്ള എല്ലാ പടിക്കിണറുകളിലും വച്ച് സഞ്ചാരികളെ വിസ്മയിപ്പിക്കുക വാസ്തുശില്‍പ്പപരമായി അത്ഭുതാവഹമായ ഭംഗിയുള്ള ചാന്ദ് ബോരി യാണ്. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ആഴമുള്ളതുമായ പടിക്കിണര്‍ ആണിത്. നിറയെ തലങ്ങും വിലങ്ങും അടുക്കി വെച്ചിരിക്കുന്നതു പോലെയുള്ള പടവുകള്‍ ഏതൊരു സഞ്ചാരിയുടേയും കണ്ണും മനസും നിറയ്ക്കും.
ആഭാ നേരിയിലെ മറ്റൊരു ആകര്‍ഷണം ഹര്‍ഷത് മാതാ ക്ഷേത്രമാണ്.
മധ്യ കാലഘട്ടത്തിലെ ഭാരതീയ വാസ്തു വിദ്യയുടെ വൈഭവം വിളിച്ചോതുന്ന ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.

നാടന്‍ നൃത്തരൂപങ്ങള്‍ക്ക് കൂടി പേര് കേട്ട നാടാണ് ആഭാ നേരി. രാജസ്ഥാന്റ ഘൂമര്‍ , കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. പത്മാവതി സിനിമയില്‍ ദീപിക പദുകോണ്‍ ഘൂമറിന് ചുവടുവച്ചത് ഓര്‍ക്കുന്നില്ലേ, അത് തന്നെ സംഭവം.

ജയ്പ്പൂരില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഇന്ത്യയിലെ ഏതു പ്രദേശത്ത് നിന്നും ഏളുപ്പം എത്തിച്ചേരാം.ഇതിന്റെ പഴയ കാല പ്രതാപവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

admin

Recent Posts

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

16 mins ago

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

39 mins ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

1 hour ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

1 hour ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി

കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്നത് വമ്പൻ മുന്നേറ്റം ! വോട്ടിങ് ശതമാനം 20 കടക്കും I BJP

1 hour ago

രാഷ്ട്രീയക്കാരന് പ്രത്യേക നിയമമില്ലെന്ന് സുപ്രീം കോടതി; കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് മറ്റന്നാള്‍; കസ്റ്റഡി കാലവധി 20 വരെ നീട്ടി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹ‍ര്‍ജിയിൽ വാദം പൂർത്തിയായി. മറ്റ് കേസുകൾ…

2 hours ago