aranmula-
പത്തനംതിട്ട: തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിലെത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തിൽ സദ്യയൊരുക്കുന്നത്.കൊറോണ മഹാമാരിയ്‌ക്ക് ശേഷം ഒന്നിച്ചോണം ആഘോഷിക്കാനെത്തിയ ജനങ്ങൾ ആവേശപൂർവ്വമാണ് തിരുവോണത്തോണിയെ വരവേറ്റിരിക്കുന്നത്.
പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുള ക്ഷേത്രകടവിൽ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ ഓണ വിഭവങ്ങളുമായി തിരുവോണ തോണി കാട്ടൂരിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്.
ചോതിനാൾ മുതൽ കാട്ടൂരിലെ 18 നായർ കുടുംബങ്ങൾ തയ്യാറാക്കുന്ന വിഭവങ്ങളും ഒപ്പം ഭക്തർ വഴിപാട് സമർപ്പിക്കുന്ന വിഭവങ്ങളുമാണ് തിരുവോണയിൽ ആറന്മുളയിൽ എത്തിക്കുന്നത്.പമ്പാനദിയുടെ കിഴക്കൻ മേഖലയിലെ പള്ളിയോടങ്ങൾ കാട്ടൂരിൽ നിന്ന് തിരുവോണത്തോണിക്ക് അകമ്പടിയായി എത്തിയിരുന്നു.വിഭവങ്ങൾക്കൊപ്പം അടുത്ത ഒരുവർഷത്തേയ്‌ക്ക് കെടാവിളക്കിൽ കത്തിക്കാനുള്ള ദീപവും തോണിയിൽ എത്തിച്ചു. തോണി എത്തി ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്ക് തെളിച്ചതിന് ശേഷമാണ് സദ്യ ഒരുക്കിയത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…