ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന സഖ്യം തകര്‍ച്ചയുടെവക്കിലെത്തിയതോടെ ശിവസേനയുടെ അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. സേന എന്‍ഡിഎ സഖ്യം വിടാനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് സാവന്തിന്റെ നടപടിയെന്ന് കരുതുന്നു. ശിവസേനയുടെ പക്ഷമാണ് ശരി. ഇത്തരം മോശം അന്തരീക്ഷത്തില്‍ ഡല്‍ഹിയിലെ സര്‍ക്കാരില്‍ തുടരുന്നത് എന്തിനാണ് അതുകൊണ്ടാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതെന്നും അരവിന്ദ് സാവന്ത് ട്വീറ്റ് ചെയ
്തു.
കേന്ദ്രത്തില്‍ ശിവസേനയുടെ പ്രതിനിധിയായി സാവന്ത് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് ശിവസേനയെ സര്‍ക്കാര്‍ രൂപവത്കരണത്തിനു ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്നു ബിജെപി നേതാക്കള്‍ ഇന്നലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അറിയിച്ചിരുന്നു.
ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്നാഖ് ഷിന്‍ഡെയോട് ഗവര്‍ണര്‍ആവശ്യപ്പെട്ടിരിക്കുന്നതെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. 288 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…