മുഖക്കുരുവിന്റെ പാടുകള്‍ നിങ്ങളുടെ കോൺഫിഡൻസ് നശിപ്പിക്കുന്നുണ്ടോ ? എന്നാലിതാ വീട്ടുവൈദ്യം ഒന്ന് പരീക്ഷിക്കൂ…

മുഖക്കുരു എന്നും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലരിലും മുഖക്കുരു മാറിയാലും ഇത് വന്നു പോകുന്ന പാടുകൾ പലപ്പോഴും മുഖത്ത് അവശേഷിക്കാറുണ്ട്. അതിന് ചികിത്സ നടത്താനായി സമയവും അതിലേറെ പണവും ചിലവഴിക്കേണ്ടതുണ്ട്. എന്നാൽ വീട്ടിൽ നമ്മളുപയോഗിക്കുന്ന അല്ലെങ്കിൽ നമ്മുടെയെല്ലാം വീട്ടിൽ എന്നും ഉണ്ടാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് മുഖക്കുരു ഉണ്ടാക്കുന്ന പാടുകൾ മാറ്റാനായാലോ. അതല്ലേ നല്ലത്. പാടുകൾ വരാനുള്ള പ്രധാന കാരണമാണ് നമ്മൾ ആദ്യം അറിയേണ്ടത്. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ് നിറയുമ്പോള്‍ ആ ഭാഗത്ത് മെലാനിന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടും. ഇതാണ് കറുത്തപാടുകള്‍ക്ക് ഇടയാക്കുന്നത്. മുഖക്കുരു പൂര്‍ണമായി മാറിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

സ്ഥിരമായി മൃതകോശങ്ങള്‍ നീക്കുകയാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. സ്‌ക്രബ്, വിദഗ്ധരുടെ സഹായത്തോടെ മെഡി സ്പാ, കെമിക്കല്‍ പീല്‍ എന്നിവയും ചെയ്യാം. വെയില്‍ ഏല്‍ക്കുന്നത് കറുത്തപാടുകള്‍ അധികമാക്കും. അതിനാല്‍, എല്ലാ ദിവസവും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട, എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ഇത് ആ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിട്ട് വെക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാം. കൂടാതെ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

Meera Hari

Share
Published by
Meera Hari

Recent Posts

ഖലി-സ്ഥാ-നികളെ പ്രീണിപ്പിച്ച് യു എസും കാനഡയും| പന്നുവിനെ കൊ-ല്ലാ-ന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ ആരാണ് ?

ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…

4 hours ago

ജയരാജനെതിരെ നടപടിയില്ല | മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…

4 hours ago

ജയരാജനും സിപിഎം നേതാക്കൾക്കും സന്തോഷമായി ! സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു |OTTAPRADAKSHINAM|

മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah

5 hours ago

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…

5 hours ago

മേയറുടേയും ഭര്‍ത്താവ് എംഎല്‍എയുടേയും കള്ളം പൊളിച്ച് സി സി ടി വി ദൃശ്യങ്ങള്‍…|EDIT OR REAL|

ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…

5 hours ago

ഖലിസ്ഥാന്‍ തീവ്രവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ട റോ ഓഫീസര്‍ വിക്രം യാദവെന്ന് ആരോപണം !

ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…

5 hours ago