എം വി ഗോവിന്ദൻ
നാടൊട്ടുക്ക് പ്രചരണം നടത്തിയിട്ടും ആള് കൂടാത്ത ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 4600 ആളുകൾ സംഗമത്തിൽ പങ്കെടുത്തു. 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജപ്രചാരണമാണെന്നും സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.സംഗമം നടന്ന സദസിലെതായി പുറത്തുവന്ന കാലിക്കസേരകളുടെ ചിത്രങ്ങൾ വേണമെങ്കിൽ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിക്കൂടേ എന്ന വിചിത്ര ചോദ്യവും എം.വി ഗോവിന്ദൻ ഉന്നയിച്ചു.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായിരുന്നു. മൂന്നു വേദികളിലും വിഷയ വിദഗ്ധർ ഏറെ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു സദസിലുണ്ടായിരുന്നത്. 30,000 അടി വിസ്തീർണ്ണം ഉള്ള പ്രധാന വേദിയിൽ 3500 കസേരകൾ. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കസേരകളിലേറിയ പങ്കും ശൂന്യമായിരുന്നു. ദേവസ്വം ജീവനക്കാരായിരുന്നു സ്ഥലം പിടിച്ചവരിൽ ഏറെയൂം. ആഗോള അയ്യപ്പ സംഗമത്തിന്റെ കാതലായി മന്ത്രിയടക്കം പറഞ്ഞിരുന്നത് മൂന്ന് വേദികളിലായി നടക്കുന്ന ചർച്ചകളെക്കുറിച്ച് ആയിരുന്നു. ആൾക്കൂട്ടം കുറഞ്ഞെങ്കിലും സംഗമം വൻ വിജയമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…