Health

ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളു, ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് തുറന്ന് കാട്ടുന്നത്!

നമ്മള്‍ മിക്കവരും ചര്‍മ്മ പ്രശ്‌നങ്ങള്‍ മാറാന്‍ ഏതെങ്കിലും ബ്യൂട്ടി ട്രീറ്റ്‌മെന്റ്‌സ് എടുക്കും, അല്ലെങ്കില്‍ എന്തെങ്കിലും ഫേയ്‌സ്പാക്ക് തയ്യാറാക്കും, അല്ലെങ്കില്‍ ഫേയ്‌സ് ക്രീം ഉപയോഗിക്കും. നമ്മളൊക്കെ അവയെ വളരെ നിസാരമായി കാണും. എന്നാൽ ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ നമ്മള്‍ക്ക് കാണിച്ച് തരുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അവ മനസ്സിലാക്കി അവയ്ക്കുകൂടി ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്.

മുഖക്കുരു

എല്ലാവരും മുഖക്കുരു വരുമ്പോള്‍ അത് മാറാനുള്ള പ്രതിവിധിയാണ് ആദ്യം നോക്കുക. എന്നാല്‍, എന്തുകൊണ്ടാണ് ഈ മുഖക്കുരുവരുന്നത് എന്ന് അധികം ആരും തിരക്കാന്‍ പോകാറില്ല. മുഖത്ത് എണ്ണമയം കൂടിയത് കാരണം അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും കാരണങ്ങള്‍ എന്ന് കരുതി തള്ളി കളയുന്നു.
എന്നാല്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിനനുസരിച്ചും മുഖത്ത് കുരുക്കള്‍ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, എന്തുകൊണ്ടാണ് മുഖക്കുരു വരുന്നത് എന്ന് ഒരു ഡോക്ടറെ കണ്ട് മനസ്സിലാക്കാവുന്നതാണ്. അതിന് ശേഷം ഇത് മാറ്റാന്‍ ശ്രമിക്കാം.

ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. അതിനാല്‍, ഇത് കൃത്യമായി മനസ്സിലാക്കി ഡയറ്റും വ്യായാമവും ചെയ്യേണ്ടത് അനിവാര്യമാണ്.

എക്‌സിമ

നമ്മളുടെ ചര്‍മ്മത്തില്‍ ചുവന്ന് തടിച്ചിരിക്കുന്ന പാടുകളും നല്ല അസ്വസ്ഥതയും ചൊറിച്ചിലും നന്നായി വരണ്ടിരിക്കുന്ന അവസ്ഥയുമെല്ലാം എക്‌സിമ എന്ന രോഗത്തിന്റെ ലക്ഷണമാണ്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍, അല്ലെങ്കില്‍ സിമന്റ്, നിക്കല്‍ ആഭരണങ്ങള്‍, റബ്ബര്‍, ചില സസ്സ്യങ്ങളുടെ ഭാഗങ്ങള്‍എ ന്നിവയെല്ലാം ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കുകയും ഇത് എക്‌സമയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം, അലര്‍ജി ഉള്ളതെല്ലാം എക്‌സിമയ്ക്ക് കാരണമാണ്.

സോറിയാസീസ്

ചര്‍മ്മകോശങ്ങള്‍ വിഭജിക്കപ്പെടാതെ, ചര്‍മ്മത്തിന്റെ മുകളിലത്തെ പാളിയില്‍ അടിഞ്ഞ് കൂടി വെള്ളി നിറത്തില്‍ കാണപ്പെടുന്ന അവസ്ഥയാണ് സോറിയാസീസ്. ഇത് വന്ന് കഴിഞ്ഞാല്‍, നഖത്തിന്റെ നിറം മാറുന്നത് മുതല്‍ ശരീരത്തിന്റെ മറ്റ് ഭാഗത്തേയ്ക്കും ഇത് വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നു.
ആ വ്യക്തിയില്‍ മാത്രമല്ല, മറ്റുള്ളവരിലേയ്ക്കും ഇത് വേഗത്തില്‍ പകരുന്നതാണ്. ഈ രോഗം വരുന്നത് പ്രധാനമായും രോഗപ്രതിരോധ സംവിധാത്തിലെ തകരാറ് മൂലമാണ്. അതിനാല്‍, ഇതിന്റെ മൂലകാരണം അറിഞ്ഞ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കാം.

സ്‌ട്രെച്ച് മാര്‍ക്ക് വരുന്നത്

നിങ്ങളുടെ ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്ക് വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് അമിതവണ്ണം ഉണ്ട്. അല്ലെങ്കില്‍ ഗര്‍ഭിണികളിലാണ് ഇത്തരത്തില്‍ സ്‌ട്രെച്ച് മാര്‍ക്ക് കാണുന്നത്. നിങ്ങളുടെ ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്ക് കൂടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം, നിങ്ങളുടെ ശരീരഭാരം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. അതിനാല്‍, ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

വരണ്ടിരിക്കുന്ന ചര്‍മ്മം

നിങ്ങളുടെ ചര്‍മ്മം വല്ലാതെ വരണ്ടിരിക്കുന്നതും മോയ്‌സ്ച്വറൈസര്‍ പുരട്ടിയിട്ടുപോലും വരണ്ടിരിക്കുന്നുവെങ്കില്‍ ഇത് അറ്റോപിക് ഡെര്‍മറ്റിറ്റീസ് എന്ന അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഇത് പ്രധാനമായും വരുന്നത് അസ്മ, അല്ലെങ്കില്‍ നല്ലപോലെ പനി ഉണ്ടാകുന്നവര്‍ എന്നിവരിലാണ്.
ഈ അസുഖം ചര്‍മ്മം നന്നായി വരണ്ട് പോകുന്നതിലേയ്ക്കും അതുപോലെ, വിണ്ട് കീറുന്നതിനും കാരണമാണ്. കൂടാതെ, അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഇത് വരണ്ട് പോകുന്നതിലേക്ക് നയിക്കുന്ന ഒരു കാരണവുമാണ്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago