രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.ഒരു പ്രമേഹ രോഗി കഴിക്കാന്‍പാടുള്ളതും പാടില്ലാത്തതുമായ ചില ആഹാരങ്ങള്‍ ഉണ്ട്. ചില പഴങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വളരെ വേഗത്തില്‍ ഉയര്‍ത്തുന്നതിന് കാരണമാകുന്നു. അത്തരത്തില്‍ പ്രമേഹം കൂട്ടുന്ന ചില പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മാമ്പഴം
മാങ്ങ കഴിക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒന്നാണ് മാമ്പഴം. പലരുചിയില്‍ തലതരത്തില്‍ മാമ്പഴം ഇന്ന് ലഭ്യമാണ്. എന്നാല്‍, പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ഒറു പഴമാണ് മാമ്പഴം.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മധുരത്തിന് പ്രമേഹത്തെ ഒറ്റയടിക്ക് കൂട്ടാനുള്ള ശേഷിയുണ്ട്. നിങ്ങള്‍ കൃത്യമായി വ്യായാമവും ഡയറ്റും എടുത്ത് പ്രമേഹത്തെ നിയന്ത്രിക്കുന്നവരാണെങ്കില്‍ മാത്രം അര കപ്പ് മാമ്പഴം കഴിക്കാവുന്നതാണ്.
മാമ്പഴം കഴിക്കുന്നതിനും ഒരു സമയം ഉണ്ട്. പ്രത്യേകിച്ച് രാവിലെ വ്യായാമം കഴിഞ്ഞ് വരുമ്പോള്‍ പ്രഭാത ഭക്ഷണത്തിനും ഇടയിലായി വേണം മാമ്പഴം കഴിക്കാന്‍ അതുപോലെ, മാമ്പഴം ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കരുത്. ഇത് തൊലിയോട് കൂടി കഴിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.
വാഴപ്പഴം
പ്രമേഹരോഗികള്‍ വാഴപ്പഴം കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. കാരണം, ഇതില്‍ കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കൂടാതെ, ഗ്ലൈസമിക് ഇന്‍ഡക്‌സും കുറവാണ്. ഇതെല്ലാം രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്.അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ ഒരിക്കലും പ്രമേഹരോഗികള്‍ വാഴപ്പഴം കഴിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ക്ക് പ്രമേഹം കുറവാണെങ്കില്‍ മാത്രം ഇടയ്ക്ക് വല്ലപ്പോഴും പഴം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, ആഹാരത്തിന് മുന്‍പ് കഴിക്കുന്നതാണ് കുറച്ചും കൂടെ നല്ലത്.
സീതപ്പഴം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് സീതപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇത് കഴിക്കാന്‍ താല്‍പര്യം ഉണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ ഈ പഴത്തില്‍ നിന്നും അകലം പാലിക്കുന്നത് നല്ലതാണ്. ഇത് പ്രമേഹം കൂട്ടാന്‍ കാരണമാണ്.ഈ പഴത്തിലെ മധുരം ഗ്ലൂക്കോസ് ലെവല്‍ കൂട്ടുന്നതിലേയ്ക്കും അതുവഴി പ്രമേഹം കൂടാനും സാധ്യത കൂടാനും സാധ്യത വളരെ കൂടുതലാണ്. പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുന്നവര്‍ക്ക് കുറഞ്ഞ അളവില്‍ മാത്രം ഇത് കഴിക്കാന്‍ സാധിക്കുന്നതാണ്. അതും കൂടാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
സപ്പോട്ട
പലര്‍ക്കും സപ്പോട്ട കഴിക്കാന്‍ അല്ലെങ്കില്‍ ചിക്കു ജ്യൂസ് കഴിക്കാന്‍ ഇഷ്ടമുണ്ടായിരിക്കും. എന്നാല്‍, ഇത് പ്രമേഹരോഗികള്‍ക്ക് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രമേഹം കൂടുന്നതിനും കാരണമാകുന്നു.പ്രമേഹം പെട്ടെന്ന് കൂടുന്നവരാണെങ്കില്‍ ഒരിക്കലും സപ്പോട്ട കഴിക്കരുത്. പ്രമേഹത്തെ നിയന്ത്രിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടി ഒരു നിശ്ചിത അളവില്‍ മാത്രം കഴിക്കുവാന്‍ ശ്രദ്ധിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…