മൈ​ഗ്രേയ്ൻ ഉള്ളവരാണോ നിങ്ങൾ?;എങ്കിൽ ഈ ഹെയർ കെയർ ട്രീറ്റ്‌മെന്റ്‌സ് ചെയ്യരുത്!

നമ്മളിൽ പലരും മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനായി സമയം കണ്ടെത്തുന്നവരാണ്. നല്ല മനോഹരമായ മുടി കണ്ടാൽ ആരായാലും ഒന്ന് നോക്കും.അൽപം കരുതലും സംരക്ഷണവും നൽകിയാൽ ഏത് മുടിയും മനോഹരമാക്കാം.ഇന്ന് പല തരത്തിലും വിധത്തിലുമുള്ള ഹെയർ കെയർ ട്രീറ്റ്‌മെന്റ്‌സ് ലഭ്യമാണ്. മുടി നീളത്തിൽ ആക്കുന്നതിനും, താരൻ മാറ്റുന്നതിനും, സ്മൂത്ത് ആക്കുന്നതിനുമെല്ലാം പലവിധത്തിലുള്ള ട്രീറ്റ്‌മെന്റ്‌സ് എടുക്കുന്നവരുണ്ട്.എന്നാൽ, മൈഗ്രേയ്ൻ ഉള്ളവർ ചെയ്യാൻ പാടില്ലാത്ത ചില ഹെയർ കെയർ ട്രീറ്റ്‌മെന്റ്‌സ് ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

  1. കെരാറ്റിൻ
  2. ഹെയർ സ്‌ട്രെയ്റ്റനിംഗ്
  3. സ്മൂത്തെനിംഗ്
  4. റിബോണ്ടിംഗ്
  5. ഹെയർ ബോട്ടോക്‌സ്
  6. ഹെയർ എക്‌സ്റ്റൻഷൻ
  7. ഹെയർ പിആർപി
  8. ഹെയർ ട്രാസ്പ്ലാന്റ്
  9. ഹെയർ വീവിംഗ്

ഇത്തരം ട്രീറ്റ്‌മെന്റ്‌സ് ചെയ്താലുള്ള പ്രത്യാഘാതം എന്തൊക്കെയാണെന്ന് നോക്കാം…

ചിലർക്ക് ഇത്തരം ട്രീറ്റ്‌മെന്റ്‌സ് ചെയ്ത് കഴിയുമ്പോൾ തല വേദന അനുഭവപ്പെടാറുണ്ട്. മൈഗ്രേയ്ൻ പ്രശ്‌നം നേരിടുന്നവരാണെങ്കിൽ തീർച്ചയായും ഇവർക്ക് കടുത്ത തലവേദന അനുഭവപ്പെടും. പ്രത്യേകിച്ച് ഹെയർ ട്രാൻസ്പ്ലാന്റ് പോലെയുള്ള ചികിത്സകൾ ഇന്ന് പലരും ചെയ്യാൻ തിരഞ്ഞെടുക്കുന്നുണ്ട്.അമിതമായിട്ടുള്ള മുടി കൊഴിച്ചിലും കഷണ്ടി പ്രശ്‌നവുമാണ് സ്ത്രീകളേയും പുരുഷന്മാരേയും ഇത്തരം ചികിത്സയിലേയ്ക്ക് നയിക്കുന്നത്. എന്നാൽ, ഈ ചികിത്സ ചെയ്യുന്നത് മൈഗ്രേയ്ൻ ഉള്ളവർക്ക് വിപരീത ഫലം നൽകും. തലവേദന കൂട്ടുന്നതായിരിക്കും.

നിങ്ങൾക്ക് മേൽ പറഞ്ഞ ചികിത്സകൾ ചെയ്തതിന് ശേഷം നല്ല കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

anaswara baburaj

Recent Posts

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

36 seconds ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

1 min ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

33 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

40 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

56 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 hour ago