Are you ashamed of being overweight? Then listen to these foods and avoid them.
അമിതവണ്ണം (over weight) കാരണം പലരും കഷ്ടപ്പെടുന്നത് കാണാറുണ്ട്. വ്യായാമവും സാലഡുമൊക്കെ കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കാൻ (weight loss) കഴിയാത്തവരുണ്ട്. അതിൻ്റെ പ്രധാന കാരണം ചില ഭക്ഷണങ്ങളാണ്. ഒരു പോഷകങ്ങളും അടങ്ങാത്ത മധുരവും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഇത്തരത്തിൽ വണ്ണം കൂട്ടാൻ കാരണമാകുന്നത്. പെട്ടെന്ന് ഊർജ്ജം നൽകാൻ ഇത് സഹായിക്കുമെങ്കിലും വെറ്റമിനുകളോ പേശികളെ ബലപ്പെടുത്താനോ ഇതിന് കഴിവില്ല.
ഫ്രഞ്ച് ഫ്രൈസ്
എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ളതാണ് ഫ്രഞ്ച് ഫ്രൈസ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയമാണ് ഫ്രഞ്ച് ഫ്രൈസ്. ഉപ്പിട്ട ഈ ഫ്രൈസ് ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് എത്ര പേർക്ക് അറിയാം. ഫൈബറുകളൊന്നും അടങ്ങിയിട്ടില്ലാത്ത വലിയ തോതിൽ പ്രോസസ് ചെയ്ത ഭക്ഷണമാണിത്. അമിതമായ എണ്ണയും ഉപ്പുമാണ് ഇതിൻ്റെ മറ്റൊരു പ്രശ്നം.
ബേക്കറി സാധനങ്ങൾ
മിഠായികൾ, ജാം നിറച്ച പലഹാരങ്ങൾ, പഞ്ചസാര പൊടി വിതറിയ കുക്കീസ്, ഡോനട്ട്സ്, കേക്കുകൾ എന്നിവയിൽ എല്ലാം പല തരത്തിലുള്ള കളറുകളും പഞ്ചസാര, ശുദ്ധീകരിച്ച മാവ്, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്. ഈ ചേരുവകൾ വീക്കം ഉണ്ടാക്കും. കൂടാതെ വണ്ണം കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് സാധ്യത.
സോഫ്റ്റ് ഡ്രിങ്ക്സ്
രുചികരവും ‘ഉന്മേഷം നൽകുന്നതുമായ ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്ക്‌സ്, സ്‌പോർട്‌സ് ഡ്രിങ്ക്‌സ് എന്നിവയിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ പോഷകങ്ങളൊന്നുമില്ല എന്നതാണ് മറ്റൊരു സത്യം. ഈ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് ആരോഗ്യ തകർച്ചയ്ക്ക് കാരണമാകും. കൂടാതെ, ഈ ഉയർന്ന കലോറി ദ്രാവകങ്ങൾ ഭക്ഷണം പോലെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നില്ല, അത് കാരണം എപ്പോഴും ഭക്ഷണം കഴിക്കാനുള്ള തോന്നൽ കൂടുതലായി ഉണ്ടാകുന്നു.
മദ്യം
മദ്യം ആരോഗ്യത്തിന് ഹാനികരണമാണെന്ന് എല്ലാവർക്കുമറിയാം. അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മദ്യം തീർച്ചയായും ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. മദ്യത്തിൽ കലോറി കൂടുതലാണ് ഇത് വിശപ്പിന്റെ ആസക്തിയെ ത്വരിതപ്പെടുത്തുന്നു. മദ്യത്തിൽ ഒരു ഗ്രാമിൽ ഏഴ് കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശുദ്ധമായ കൊഴുപ്പിന്റെ അത്രയും ഉയർന്നതാണ്. ഇതിൽ യാതൊരുവിധ പോഷകമൂല്യവുമില്ല. മദ്യത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ തടയുന്നു. പല ലഹരിപാനീയങ്ങളിലും, പ്രത്യേകിച്ച് കോക്‌ടെയിലുകളിലും പഞ്ചസാര കൂടുതലാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…