Health

അമിത വണ്ണം നിങ്ങൾക്ക് നാണക്കേട് ഉണ്ടാകുന്നുവോ ?എങ്കിൽ ഇതൊക്കെ ശ്രദ്ദിക്കേണ്ടതുണ്ട് ,ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

അമിതവണ്ണം (over weight) കാരണം പലരും കഷ്ടപ്പെടുന്നത് കാണാറുണ്ട്. വ്യായാമവും സാലഡുമൊക്കെ കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കാൻ (weight loss) കഴിയാത്തവരുണ്ട്. അതിൻ്റെ പ്രധാന കാരണം ചില ഭക്ഷണങ്ങളാണ്. ഒരു പോഷകങ്ങളും അടങ്ങാത്ത മധുരവും കൊഴുപ്പും അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഇത്തരത്തിൽ വണ്ണം കൂട്ടാൻ കാരണമാകുന്നത്. പെട്ടെന്ന് ഊർജ്ജം നൽകാൻ ഇത് സഹായിക്കുമെങ്കിലും വെറ്റമിനുകളോ പേശികളെ ബലപ്പെടുത്താനോ ഇതിന് കഴിവില്ല.

ഫ്രഞ്ച് ഫ്രൈസ്

എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ളതാണ് ഫ്രഞ്ച് ഫ്രൈസ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയമാണ് ഫ്രഞ്ച് ഫ്രൈസ്. ഉപ്പിട്ട ഈ ഫ്രൈസ് ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് എത്ര പേർക്ക് അറിയാം. ഫൈബറുകളൊന്നും അടങ്ങിയിട്ടില്ലാത്ത വലിയ തോതിൽ പ്രോസസ് ചെയ്ത ഭക്ഷണമാണിത്. അമിതമായ എണ്ണയും ഉപ്പുമാണ് ഇതിൻ്റെ മറ്റൊരു പ്രശ്നം.

ബേക്കറി സാധനങ്ങൾ

മിഠായികൾ, ജാം നിറച്ച പലഹാരങ്ങൾ, പഞ്ചസാര പൊടി വിതറിയ കുക്കീസ്, ഡോനട്ട്സ്, കേക്കുകൾ എന്നിവയിൽ എല്ലാം പല തരത്തിലുള്ള കളറുകളും പഞ്ചസാര, ശുദ്ധീകരിച്ച മാവ്, പൂരിത കൊഴുപ്പ് എന്നിവ കൂടുതലാണ്. ഈ ചേരുവകൾ വീക്കം ഉണ്ടാക്കും. കൂടാതെ വണ്ണം കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് സാധ്യത.

സോഫ്റ്റ് ഡ്രിങ്ക്സ്

രുചികരവും ‘ഉന്മേഷം നൽകുന്നതുമായ ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്ക്‌സ്, സ്‌പോർട്‌സ് ഡ്രിങ്ക്‌സ് എന്നിവയിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ പോഷകങ്ങളൊന്നുമില്ല എന്നതാണ് മറ്റൊരു സത്യം. ഈ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് ആരോഗ്യ തകർച്ചയ്ക്ക് കാരണമാകും. കൂടാതെ, ഈ ഉയർന്ന കലോറി ദ്രാവകങ്ങൾ ഭക്ഷണം പോലെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നില്ല, അത് കാരണം എപ്പോഴും ഭക്ഷണം കഴിക്കാനുള്ള തോന്നൽ കൂടുതലായി ഉണ്ടാകുന്നു.

മദ്യം

മദ്യം ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് എല്ലാവർക്കുമറിയാം. അമിതഭാരം കുറയ്ക്കാൻ ​ആ​ഗ്രഹിക്കുന്നവരാണെങ്കിൽ മദ്യം തീർച്ചയായും ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. മദ്യത്തിൽ കലോറി കൂടുതലാണ് ഇത് വിശപ്പിന്റെ ആസക്തിയെ ത്വരിതപ്പെടുത്തുന്നു. മദ്യത്തിൽ ഒരു ഗ്രാമിൽ ഏഴ് കലോറി അടങ്ങിയിട്ടുണ്ട്, ഇത് ശുദ്ധമായ കൊഴുപ്പിന്റെ അത്രയും ഉയർന്നതാണ്. ഇതിൽ യാതൊരുവിധ പോഷകമൂല്യവുമില്ല. മദ്യത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ തടയുന്നു. പല ലഹരിപാനീയങ്ങളിലും, പ്രത്യേകിച്ച് കോക്‌ടെയിലുകളിലും പഞ്ചസാര കൂടുതലാണ്.

Anusha PV

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

16 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

59 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

1 hour ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

2 hours ago