തിരുവനന്തപുരം: വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ക്രൈസ്റ്റ് നഗർ സ്വദേശി ഷെറിൻ, സംഗീത ലാൽ എന്നിവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് സ്ത്രീകളും അക്രമി സംഘത്തിലെ നാല് പേരും പേരൂർക്കട ഗവ.ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട വഴയില ക്രൈസ്റ്റ് നഗർ പള്ളിയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
വൈകിട്ട് ക്രൈസ്റ്റ് നഗറിൽ വിവാഹ സത്കാരം നടക്കുമ്പോൾ വരനായ വിജിന്റെ സുഹൃത്ത് രമേഷും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കവും കയ്യാങ്കളിയും നന്നു. വെല്ലുവിളിച്ച് കൊണ്ട് സത്കാര ചടങ്ങിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ വിജിനും രമേശും പോത്തൻകോട് നിന്നും സൂഹൃത്തുക്കളെ വിളിച്ചു വരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായി എത്തിയ സംഘം പുറത്ത് നിന്ന ആൾക്കൂട്ടത്തിന് നേരെ റോഡിലേക്ക് പടക്കം എറിയുകയായിരുന്നു.
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…