The CBI has intensified its nationwide crackdown in connection with the Mahadev Online Betting App case.
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അനധികൃത വാതുവെപ്പ് പാനലുകൾ കണ്ടെത്തി തകർത്തു. ദില്ലി, മുംബൈ, നാഗ്പൂർ, അമൃത്സർ, ഭോപ്പാൽ, റായ്പൂർ, ദുർഗ്, ഇൻഡോർ, അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളിലെ പാനൽ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഡിജിറ്റൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, നിർണായക രേഖകൾ എന്നിവയും അന്വേഷണസംഘം പിടിച്ചെടുത്തു. വാതുവെപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഹവാല ഇടപാടുകളും ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി സിബിഐ അറിയിച്ചു.
മഹാദേവ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാരിലൊരാളായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽനിന്ന് ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് പരിശോധനകൾ നടന്നത്. നവംബർ ഒന്നിനാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഭാരതത്തിലുടനീളം പ്രവർത്തിക്കുന്ന പാനൽ ഓപ്പറേറ്റർമാരുടെ ശൃംഖലയെക്കുറിച്ചും ആപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ ഏജൻസിയുടെ വിശദീകരണം. വിദേശത്തുള്ള ഹെഡ് ഓഫീസിൽനിന്ന് നിയന്ത്രിക്കുന്ന സംവിധാനം ഇന്ത്യയിൽ വിവിധ പാനലുകൾ വഴിയാണ് പ്രവർത്തിച്ചിരുന്നതെന്നും ഉപഭോക്താക്കൾക്ക് ഐഡികൾ നൽകുകയും വാതുവെപ്പ് തുക ശേഖരിക്കുകയും ചെയ്തിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 6,000 കോടി രൂപയുടെ വാതുവെപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചന്ദ്രാകറിനെതിരായ അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. നവംബർ 12-ന് സിബിഐ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് ഇയാളെ റായ്പൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. നവംബർ 13-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി. കേസിൽ വിദേശത്തുള്ള മറ്റ് പ്രതികൾ, വാതുവെപ്പ് ശൃംഖലയെ സഹായിച്ചവർ, ബന്ധമുള്ളതായി സംശയിക്കുന്ന പൊതുപ്രവർത്തകർ എന്നിവരുടെ പങ്കും അന്വേഷിച്ചുവരികയാണ്. ഒളിവിലുള്ള പ്രതികളെ ഭാരതത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…
സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…
തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ നാലുപേരെ വയനാട്ടിൽ നിന്ന്…
ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് 2026ന്റെ ഭാഗമായി ആദിവാസി സമൂഹങ്ങളുടെ പൈതൃകവും തനത് വിജ്ഞാന…