പത്തനംതിട്ട: റാന്നി വനമേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ എന്നുതോന്നിക്കുന്ന സായുധ സംഘങ്ങളെ കണ്ടതായി നാട്ടുകാർ. വനമേഖലയോട് ചേർന്നുള്ള വീടുകളിൽ മോഷണവും പതിവാകുകയാണ്. ഭക്ഷണ സാധനങ്ങളും കത്തി പോലുള്ള ചെറിയ വീട്ടുപകരണങ്ങളുമാണ് മോഷ്ടിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ മോഷണം പോയിട്ടില്ലെന്നും നാട്ടുകാർ വനംവകുപ്പിന്റെ അറിയിച്ചു. എന്നാൽ തങ്ങളുടെ അന്വേഷണത്തിൽ സായുധ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള മൃഗവേട്ട സംഘമായിരിക്കാമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.
റാന്നി ഫോറെസ്റ്റ് ഡിവിഷനിലുള്ള വനമേഖലയാണിത്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന വനമേഖലകൂടിയാണിത്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനമേഖലയിലെ സായുധ സംഘത്തിന്റെ സാന്നിധ്യം വനവകുപ്പോ പൊലീസോ ഗൗരവമായെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. രാഷ്ട്രപതി കഴിഞ്ഞ മാസം 19 ന് ശബരിമല സന്ദർശനം നടത്താനിരുന്നതാണ്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ നടത്തിയതുമാണ്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സവിശേഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദർശനം മാറ്റിയത്. ഉടൻതന്നെ രാഷ്ട്രപതി ആ സന്ദർശനം നടത്താനുള്ള സാധ്യതയുമുണ്ട്. പ്രതിഷ്ഠാ വാർഷികവും മാസ പൂജയും അടക്കം ശബരിമലയിൽ നടക്കാനിരിക്കുന്നതിനാൽ സായുധ സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന മൊഴി ആശങ്ക സൃഷ്ടിക്കുന്നതാണ്
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…