India

അനന്ത്‌നാഗിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്; ഭീകരര്‍ക്കായി സംയുക്ത സേനയുടെ തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു.

ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സംയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷാ സവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം.

ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ ഓഫിസര്‍മാരും ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ദ്വിവേദി അനന്ത്‌നാഗില്‍ ക്യാംമ്പ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം.

anaswara baburaj

Recent Posts

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

29 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

36 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

1 hour ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

2 hours ago