India

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം; വനിതാസംവരണ ബിൽ പരിഗണിച്ചേക്കും

ദില്ലി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു ശേഷം 11ന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ സമ്മേളനം മാറും. അതിനു മുമ്പായി എം പിമാരുടെ ഗ്രൂപ്പ്‌ ഫോട്ടോ സെഷനുണ്ടാകും.

അഭിഭാഷകരുടെ (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, എന്നിവ രാജ്യസഭ ഓഗസ്റ്റ് മൂന്നിന് പാസാക്കിയിരുന്നു. ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തിൽ ഈ ബില്ലുകൾ ചർച്ച ചെയ്യും. 75 വർഷം പൂർത്തിയാക്കിയ പാർലമെന്റിന്റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയത്തിലും ഇന്ന് ചർച്ച നടക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ ചർച്ചയ്‌ക്ക് തുടക്കമിടും. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടും ആദ്യ ദിവസമായ ഇന്ന് ബിജെപിയുടെ ലോക്സഭാ എംപിമാരായ സുനിൽ കുമാർ സിംഗും ഗണേഷ് സിംഗും ചേർന്ന് അവതരിപ്പിക്കും.

ഗണേശ ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ 19 മുതൽ പാർലമെന്റിന്റെ പ്രവർത്തനം പുതിയ മന്ദിരത്തിലാണ്. മെയ് 28നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പ്രത്യേക സമ്മേളനത്തിനോട് അനുബന്ധിച്ച് പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ കഴിഞ്ഞ ദിവസം ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തിയിരുന്നു.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

41 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

1 hour ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago