Around 29,000 children are waiting in Malabar for Plus One without getting a seat! It is estimated that about half of the people were from Malappuram
മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഓപ്പണ്‍ സ്കൂള്‍ സംവിധാനവുമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി. മലബാര്‍ എജുക്കേഷനല്‍ മൂവ്മെന്റ് എന്ന സംഘടനയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.
സപ്ലിമെന്ററി അലോട്ട്മെന്റില്‍ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും 50398 പേരായിരുന്നു അപേക്ഷകര്‍. 21,762 കുട്ടികള്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 28,636 കുട്ടികള്‍ക്ക് മലബാറില്‍ പ്രവേശനം ആയിട്ടില്ല. മലപ്പുറം ജില്ലയില്‍ മാത്രം 13654 കുട്ടികള്‍ക്ക് സീറ്റായിട്ടില്ല. മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സ്കൂുകളിലാണ് ഇനി സീറ്റ് ഒഴിവുള്ളത്. മലപ്പുറത്ത് ഈ രണ്ട് മേഖലകളിലായി പതിമൂവായിരത്തോളം സീറ്റ് ഒഴിവുണ്ടെങ്കിലും അവിടെ വന്‍തുക മുടക്കി പഠിക്കണം. ഇത് പലര്‍ക്കും സാധ്യമല്ല. ഒരു സീറ്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒടുവിലെ ആശ്രയം ഓപ്പണ്‍ സ്കൂള്‍ സംവിധാനം ആണ്. കഴിഞ്ഞ വര്‍ഷം മാത്രം മലബാറില്‍ നിന്നും 38726 പേരാണ് ഓപ്പണ്‍ സ്കൂളില്‍ പ്രവേശനം നേടിയത്. ഇതില്‍ പതനാറായിരത്തോളം പേര്‍ മലപ്പുറത്തുകാരായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…