Politics

വീണ്ടും ധാർഷ്ട്യം. മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം! മാധ്യമ പ്രവർത്തകരോട് ഇന്നും ക്ഷുഭിതനായി പിണറായി വിജയൻ

കൊല്ലം∙ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്കു മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിനു മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും മുഖ്യമന്ത്രിയോടു മറ്റു മാധ്യമപ്രവത്തകർ പറഞ്ഞു. ഇത് മോശമാണെന്നായിരുന്നു വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞത്.ഇത് മോശമാണ് സിഎമ്മേ, പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞു വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.

ഇതോടെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ സിപിഎമ്മിന്റെ മുഖപത്രങ്ങൾക്കും ചാനലിനുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസവും മാധ്യമങ്ങളോട് പിണറായി ക്ഷുഭിതനായിരുന്നു.

‘‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു. ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’’ – മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ചോദ്യങ്ങൾക്കും മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

6 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

10 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

10 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

24 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

24 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago