Kerala

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ദര്‍ശന നിരക്ക് കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും, തീരുമാനം നടപ്പാക്കാന്‍ തുനിഞ്ഞാല്‍ നിയമപരമായും സംഘടനാപരമായും ശക്തമായി ചെറുക്കുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി.

ആദ്യം സൗജന്യമായിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കാന്‍ തുടങ്ങി. ഇപ്പോള്‍ നിരക്ക് പത്ത് രൂപയാക്കി വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ഓരോ ഘട്ടത്തിലും നിരക്ക് വര്‍ധിപ്പിച്ച് തീര്‍ത്ഥാടകരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന നടപടി അനുവദിക്കില്ല. കുടുംബങ്ങളായും വലിയ സംഘങ്ങളായും എത്തുന്ന ഭക്തര്‍ക്ക് ഈ നിരക്ക് വര്‍ധന വലിയ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണം നല്‍കി ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ പോലും പലപ്പോഴും വെള്ളവും ശുചിത്വവുമില്ലാതെ ശോചനീയാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ നിരക്ക് കൂട്ടിയാല്‍ സൗജന്യ ശൗചാലയം ഒരുക്കുമെന്ന വാഗ്ദാനം എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സ്വര്‍ണ്ണമോഷണം ഉള്‍പ്പെടെയുള്ള വലിയ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഭക്തരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വീണ്ടും നീക്കം നടക്കുന്നത്.

ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് അത് തുറന്നുപറയണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കാന്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും സന്നദ്ധമാണ്. ദേവസ്വം ബോര്‍ഡ് സ്വന്തം പരിമിതികള്‍ തുറന്നുസമ്മതിക്കാന്‍ തയ്യാറാകണം. വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോയാല്‍ അയ്യപ്പഭക്തരുടെ അവകാശ സംരക്ഷണത്തിനായി ഏതറ്റം വരെയും പോരാടുമെന്നും അനൂപ് ആന്റണി മുന്നറിയിപ്പ് നല്‍കി.

Sooryasurendran

Recent Posts

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

11 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

11 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

12 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

12 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

13 hours ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

13 hours ago