Literature

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഗോവ ഗവർണർ മികച്ച മാതൃകയെന്ന് ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ; ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 246-ാമത് പുസ്തകമായ 1008 വാമൻവൃക്ഷാസ് പ്രകാശനം ചെയ്തു

സുപ്രസിദ്ധ എഴുത്തുകാരനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയുടെ 246-ാമത് പുസ്തകമായ 1008 വാമൻവൃക്ഷാസ് പ്രകാശനം ചെയ്ത് ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ആർട്ട് ഓഫ് ലിവിങ് ആരാധകരും തിങ്ങിനിറഞ്ഞ രാജ്ഭവൻ ദർബാർ ഹാളിൽ വച്ചായിരുന്നു പ്രകാശന കർമ്മം നടന്നത്.

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകയാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെന്ന് പുസ്തക പ്രകാശന കർമ്മം നിവഹിച്ചു കൊണ്ട് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടു. ഗവർണർ ശ്രീധരൻപിള്ള തന്റെ ഏറെ തിരക്കുപിടിച്ച ഔദ്യോഗിക ചുമതലകൾക്കും ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കുമിടയിൽ മരങ്ങളെയും ചെടികളെയും സംരക്ഷിക്കുവാൻ അത്യധ്വാനം ചെയ്യുന്നതിനെ ഗുരുദേവ് പ്രശംസിച്ചു.

” ഗവർണർ പി എസ് ശ്രീധരൻ പിള്ള 1008 വാമന വൃക്ഷങ്ങളും അപൂർവ്വയിനം ചെടികളും അടങ്ങിയ ഉദ്യാനം നിർമ്മിച്ചതും വാർദ്ധക്യവും രോഗവും ബാധിച്ച മരങ്ങളുടെ സംരക്ഷണത്തിനായി വൃക്ഷയുർവേദ ചികിത്സ നടപ്പിലാക്കിയതും മാതൃകയാക്കേണ്ടതാണ്. ആദരണീയനായ ഗവർണറുടെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങൾ വരും തലമുറകളെ കൂടി മനസ്സിൽ കണ്ടിട്ടുള്ളതാണ്. രാജ്ഭവനിൽ പുതുതായി വളർന്നുവരുന്ന ആയിരക്കണക്കിന് ചെടികളും മരങ്ങളും പുറത്തുവിടുന്ന ഓക്സിജൻ അന്തരീക്ഷത്തെ ശുദ്ധമാക്കി ജീവൻ നിലനിർത്താനുള്ള മഹത്തായ ഉദ്യമമാണ്. പൂർവ്വതലമുറകൾ നമ്മോട് പറഞ്ഞിട്ടുള്ളത് പോലെ ഒരാൾ ജീവിതത്തിൽ അഞ്ച് മരങ്ങൾ എങ്കിലും നട്ടുപിടിപ്പിക്കണമെന്ന പാഠത്തെ വീണ്ടും ഗവർണർ ശ്രീധരൻപിള്ളയിൽ നിന്നും ഉൾക്കൊള്ളാം”- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

3 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

3 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago