കോയമ്പത്തൂർ: ആർഎസ്എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന കേസിൽ തമിഴ് മാസികയായ ‘കുമുദം റിപ്പോർട്ടർ’ എഡിറ്ററടക്കം മൂന്ന് പേർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് തിരുപ്പൂർ കോടതിയുടെ നടപടി.
മാസികയുടെ പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ് എന്നിവർക്കെതിരെയാണ് ജസ്റ്റിസ് സെന്തിൽ രാജ വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘കുമുദം റിപ്പോർട്ടറി’ൽ 2009 മാർച്ച് ഒന്നിന് സോലൈ എഴുതിയ ‘ഇന്ത്യൻ താലിബാൻ’ എന്ന ലേഖനമാണ് കേസിന് ആധാരം. ആർഎസ്എസിനെയും ബിജെപിയെയും താലിബാനുമായി താരതമ്യം ചെയ്യുന്നതടക്കമുള്ള പരാമർശങ്ങൾ ലേഖനത്തിലുണ്ടായിരുന്നുവെന്നാണ് പരാതി.
ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂർ ജെ.എം.-1 കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്യുകയായിരുന്നു. 1925 മുതൽ സേവന പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ആർഎസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളുമായി ചിത്രീകരിക്കുന്ന തരത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ ആരോപിച്ചു. ലേഖനത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുത്ത് പ്രസിദ്ധീകരിക്കണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ലേഖനത്തിന്റെ എഴുത്തുകാരൻ സോലൈ, പബ്ലിഷർ എം. സെൽവരങ്കൻ, എഡിറ്റർ എസ്. ഇളങ്കോവൻ, പ്രിന്റർ എസ്. പാൽ ആന്റണി രാജ്, ഷെയർഹോൾഡർമാരായ എ. ജവഹർ പഴനിയപ്പൻ, എ. കോതൈ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്.
പിന്നീട് ജവഹർ പഴനിയപ്പനും കോതൈയും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇവരെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കെതിരായ കേസ് തുടരാൻ കോടതി ഉത്തരവിട്ടു. ഇതിനിടെ, 16 വർഷമായി തുടരുന്ന വിചാരണയ്ക്കിടയിൽ ലേഖനത്തിന്റെ രചയിതാവായ സോലൈ മരണപ്പെട്ടു.
ഇപ്പോഴിതാ, കേസിൽ ഹാജരാകാത്തതിനെ തുടർന്ന് എഡിറ്ററടക്കം മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 2009ൽ ആരംഭിച്ച അപകീർത്തിക്കേസ് വീണ്ടും ശ്രദ്ധ നേടുകയാണ്.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…