Featured

വാർത്തകൾ വായിക്കുന്നത്……..! നിർമ്മിത ബുദ്ധിയുള്ള വാർത്ത അവതാരകയെ അവതരിപ്പിച്ചു ചൈനീസ് വാർത്ത ഏജൻസി

സാങ്കേതിക വിദ്യയിലെ പുത്തൻ പരീക്ഷണങ്ങളിൽ ചൈന ഏറെ മുന്നിലാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ചൈനയുടെ മുന്നേറ്റം. നിർമിത ബുദ്ധിയുള്ള ഒരു വാർത്താ അവതാരകയെ അവതരിപ്പിച്ചു ചൈന വീണ്ടും ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സിൻഹുവ വാർത്ത ഏജൻസി ആണ് മനുഷ്യന്റെ എല്ലാവിധ മുഖഭാവങ്ങളും പ്രകടിപ്പിക്കുന്ന വാർത്ത അവതാരകയെ അവതരിപ്പിച്ചത്. ബെയ്‌ജിങ്ങിൽ നടക്കുന്ന പാർലമെൻറ് നടപടികളായിരുന്നു അവതരാക ടെലിവിഷനിലൂടെ അവതരിപ്പിച്ചത്. ഏജൻസിയിലെ വാർത്താ അവതാരക ക്യോ മേങ്ങിന്റെ രൂപത്തെ ഉൾക്കൊണ്ടാണ് നിർമിത ബുദ്ധിയുള്ള അവതാരകയെ നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ നിർമിത ബുദ്ധിയുള്ള പുരുഷന്മാരായ വാർത്ത അവതാരകരെ അവതരിപ്പിച്ചു സ്കിൻഹുവ വാർത്ത ഏജൻസി ശ്രദ്ധ നേടിയിരുന്നു. ആഗോള വാർത്താവിനിമയ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു പുരുഷന്മാരായ വാർത്ത അവതാരകരെ നിർമ്മിച്ചിരുന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago