abonded
ബംഗളൂരു: നഗരത്തിലെ അഴുക്കുചാലില്‍ 7 ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗവിയിലാണ് സംഭവം. മുദലഗി ടൗണില്‍ നിന്നാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് മാസം പ്രായമുള്ള ഭ്രൂണമാണിത് എന്നാണ് പ്രാഥമിക നിഗമനം. ലിംഗനിര്‍ണയത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ സംശയിക്കുന്നു.
ആശുപത്രികളില്‍ നിന്നും ഇവിടെ കൊണ്ടിട്ടതാകാം എന്നും സംശയമുണ്ട്. സംഭവത്തില്‍ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മൂദലഗി ടൗണിലെ ബസ് സ്റ്റോപ്പിന് സമീപത്ത് പ്രദേശവാസികളാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
‘ഒരു പെട്ടിയില്‍ ഏഴ് ഭ്രൂണങ്ങളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളെ ലിംഗനിര്‍ണയം നടത്തിയശേഷം ഗര്‍ഭച്ഛിദ്രം ചെയ്യുകയായിരുന്നു. ജില്ലാ അധികാരികളെ അറിയിച്ച ശേഷം ഉടന്‍ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍ ഡോ. മഹേഷ് കോനി മാധ്യമങ്ങളോട് പറഞ്ഞു.
ഭ്രൂണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത് കുടുതല്‍ പരിശോധനകള്‍ക്കായി ജില്ലാ ഫങ്ഷണല്‍ സയന്‍സ് സെന്ററിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…