ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ കണ്ണീരണിഞ്ഞു നിൽക്കെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനിൽ നടക്കും. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും പോപിൻ്റെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കും.
വത്തിക്കാന്റെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരിയായ കാമർലെംഗോ ആണ് പോപ്പിന്റെ മരണം സ്ഥിരീകരിക്കുക. കാമർലെംഗോ മാർപ്പാപ്പയുടെ ചെവിയിൽ മാമോദിസ പേര് മൂന്നു തവണ വിളിക്കും. മൂന്ന് വിളിയിലും പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കും. ഇതിനു ശേഷം ചെറിയ വെള്ളി ചുറ്റിക കൊണ്ട് നെറ്റിയിൽ അടിക്കുന്ന ഒരു ആചാരവും 1963 വരെ ഉണ്ടായിരുന്നു. തുടർന്ന്, പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷർമൻസ് മോതിരവും സീലും നശിപ്പിക്കും. പോപ്പിന്റെ ഭരണത്തിന്റെ അവസാനമാണ് ഇതുകൊണ്ട് അടയാളപ്പെടുത്തുന്നത്. മാർപാപ്പയുടെ മരണശേഷം നാല് മുതൽ ആറ് ദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിക്കും മാർപാപ്പയെ സംസ്‌കരിക്കുക. മറ്റെവിടെയെങ്കിലും സംസ്കരിക്കാൻ ആവശ്യപ്പെട്ടാൽ അവിടെ സംസ്കരിക്കുന്നതാണ്. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണം നടത്തും.
കർദ്ദിനാൾമാർ കോൺക്ലേവ് കൂടിയായിരിക്കും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുക. നിലവിലെ മാർപാപ്പ മരിച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ കോൺക്ലേവ് കൂടും. 80 വയസ്സിനു താഴെയുള്ള കർദ്ദിനാൾമാരാണ് ഇതിനായി വത്തിക്കാനിൽ ഒത്തുകൂടുക. തുടർന്ന് ഇവർ സിസ്റ്റൈൻ പള്ളിയ്ക്കുള്ളിലേക്ക് അടച്ചിട്ട മുറിയിലേക്ക് പ്രവേശിക്കും. ഫോണോ മറ്റു മാധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാർഥിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകൾ കത്തിക്കും. ബാലറ്റിൽനിന്നു വരുന്ന കറുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു.
പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. ഇതേതുടർന്ന് മുതിർന്ന കർദ്ദിനാൾ ഡീക്കൺ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ലാറ്റിൻ ഭാഷയിൽ ‘‘ഹാബെമസ് പാപ്പം’’ എന്ന് വിളിച്ചു പറയും. ‘നമുക്ക് ഒരു പോപ്പ് ഉണ്ട്’ എന്നാണ് അതിനർഥം. തൊട്ടുപിന്നാലെ പുതിയ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽവച്ച് തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…