ഭുവനേശ്വർ : വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് ഒരൊറ്റ നക്സലൈറ്റ് ആക്രമണം പോലും ഉണ്ടായിട്ടില്ല. ആക്രമണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണങ്ങൾക്ക് പോലും പറ്റാത്ത തരത്തിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ പൂട്ടിയിരിക്കുകയാണെന്ന് ബി എസ് എഫ് ഐജി ധനേശ്വർ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒഡിഷയിൽ മാത്രമല്ല, അതിർത്തി സംസ്ഥാനങ്ങളിലും ഇന്ന് സമാധാന അന്തരീക്ഷമാണുള്ളത്. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം മുന്നേറുന്നത്. കൃത്യമായ ഇടവേളകളിൽ കോംബിംഗ് നടത്താൻ സാധിക്കുന്നതിനാലാണ് കമ്മ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ ഗണ്യമായി കുറയാൻ കാരണമെന്നും ധനേശ്വർ കുമാർ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് പദ്ധതിയിടുമ്പോൾ തന്നെ സൈന്യം അത് തകർക്കുകയാണ്. നിലവിൽ ചെറു സംഘങ്ങളായി പിരിഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ പ്രവർത്തനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും സൈന്യത്തിന്റെ ശക്തമായ ഇടപെടലുകളുമാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ വേരറുക്കുന്നതിൽ നിർണായകമായത്. വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ താഴേത്തട്ടിലേക്ക് എത്തിയതോടെ, ഭീകരർക്ക് ഉണ്ടായിരുന്ന തുച്ഛമായ ജനപിന്തുണയും നഷ്ടമായെന്നും ബി എസ് എഫ് ഐജി വ്യക്തമാക്കി.
സൈന്യത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി, ഒഡിഷയിൽ ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരവാദം പ്രചരിപ്പിക്കുവാൻ നേതാക്കൾക്ക് കഴിയുന്നില്ല. പ്രധാന നേതാക്കൾ ആരും തന്നെ സജീവമല്ല. ഇന്ന് സൈന്യത്തിന്റെ കൈയ്യിൽ മികച്ച ആയുധങ്ങളുണ്ട്. പരിശോധന നടത്താൻ ഡ്രോണുകളുണ്ട്. മികച്ച ഇന്റലിജൻസ് സംവിധാനവും അതിർത്തി രക്ഷാസേനക്ക് മുതൽക്കൂട്ടാണെന്നും ധനേശ്വർ കുമാർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…