മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തുവരണമെന്നും ആവശ്യപ്പെട്ടു.
“നിങ്ങളാണ് ഇതിന് തുടക്കമിട്ടത്. ഇത് ആദ്യമായിട്ടല്ല. പഠാന്‍കോട്ട്, ഉറി, ഇപ്പോള്‍ പുല്‍വാമ. ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറയാനുള്ളത് നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിച്ചുവെയ്ക്കണം. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാകിസ്താന് വ്യക്തമായ പങ്കുണ്ട്. പാക് സര്‍ക്കാര്‍, സൈന്യം, ചാരസംഘടനയായ ഐ എസ് ഐ എന്നിവര്‍ക്കെല്ലാം വ്യക്തമായ പങ്കുണ്ട്.”- ഒവൈസി പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും അമ്പലങ്ങളില്‍നിന്നുള്ള മണിമുഴക്കവും കേള്‍ക്കുക തന്നെ ചെയ്യുമെന്നും പാകിസ്താന്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…