Sports

ഏഷ്യൻ ഗെയിംസ് 2023; പൊന്നണിഞ്ഞ് ബൊപ്പണ്ണ-ഋതുജ സഖ്യം, ഭാരതത്തിന് ഒമ്പതാം സ്വർണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്വർണ്ണം കരസ്ഥമാക്കി ഭാരതം. ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് നേട്ടം. രോഹന്‍ ബൊപ്പണ്ണ – ഋതുജ ഭൊസാലെ സഖ്യമാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.

പിന്നില്‍ നിന്ന് തിരിച്ചടിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ആദ്യ സെറ്റ് വെറും 28 മിനിറ്റിനുള്ള നഷ്ടപ്പെടുത്തിയ അവര്‍ പക്ഷേ രണ്ടാം സെറ്റില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. പൊരുതിക്കളിച്ച തായ്‌പെയ് സഖ്യത്തെ വീഴ്ത്തി 32 മിനിറ്റിനുള്ളില്‍ 6-3ന് രണ്ടാം സെറ്റ് ജയിച്ച ഇന്ത്യന്‍ സഖ്യം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു. തുടര്‍ന്ന് 10-4 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ ജയിച്ച ബൊപ്പണ്ണ-ഋതുജ ജോഡി സ്വർണ്ണം ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുടെ രണ്ടാം സ്വർണ്ണ മെഡലാണിത്. 2018-ല്‍ ജക്കാര്‍ത്ത ഗെയിംസില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ പൊന്നണിഞ്ഞിരുന്നു.

anaswara baburaj

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

13 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago