ഐസ്വാള്‍: ആസാം-മിസോറം അതിർത്തി സംഘർഷം പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. ഞായറാഴ്ച ഉണ്ടായ സംഘര്‍ഷം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഗവര്‍ണര്‍ ശ്രീധരൻ പിള്ള പറഞ്ഞു.
മിസോറമിലെ വൈരെംഗ്തേ,, അസാമിലെ ലൈലാപുർ ഗ്രാമങ്ങൾക്കും സമീപമായിരുന്നു സംഘർഷം. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാർ ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ ഇവിടെ മിസോറം സർക്കാർ വിന്യസിച്ചു. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. അസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്. ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് അസാമിലെ ലൈലാപുർ. ശനിയാഴ്ച വൈകുന്നേരം വൈരെംഗ്തേയിൽ ഒത്തുചേർന്ന പ്രദേശവാസികളെ ആസാമിൽനിന്നുള്ളവർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികൾ, ദേശീയപാതയ്ക്കു സമീപം ലൈലാപുർ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. സംഘർഷം മണിക്കൂറുകൾ നീണ്ടിരുന്നു. ആസാം-മിസോറം അതിർത്തിയിൽ താമസിക്കുന്ന 80 ശതമാനത്തിലേറെ പേർ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് മിസോറമിലെ ഭരണകക്ഷിയായ എംഎൻഎഫിന്റെ എംഎൽഎ ലാൽറിന്റുവാംഗ സൈലോ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കറടക്കം എംഎൻഎഫിന്റെ 11 എംഎൽഎമാർ വൈരെഗ്തേയിൽ ക്യാമ്പ് ചെയ്യുകയാണ്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…