Assam native Jihirul Islam has been arrested by the police for stealing from temples
തൃശൂര്‍: വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ .രവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില്‍ കുടുംബ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുള്‍ ഇസ്ലാം എന്നയാളെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. മച്ചിങ്ങല്‍ ക്ഷേത്രത്തില്‍ നിന്ന് രണ്ടും ഇരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പില്‍ കുടുംബ ക്ഷേത്രത്തില്‍ നിന്ന് പണവും രണ്ട് വിളക്കുകളുമാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഒല്ലൂര്‍ എ.സി.പി. എസ്.പി. സുധീരന്റെ നിര്‍ദേശാനുസരണം ഒല്ലൂര്‍ എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ജീസ് മാത്യു, എസ്.ഐ. ക്ലിന്റ് മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.അതേസമയം ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മോഷണത്തിന് പിന്നിൽ മറ്റെന്തെകിലും ഉദ്ദേശമോ സഹായമോ ഉണ്ടായിരുന്നോ എന്നുള്ളതും പോലീസ് അന്വേഷിക്കുന്നുണ്ട്
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…