ദില്ലി: 2024 ല്‍ ബിജെപിയുടെ ലക്ഷ്യം 333 സീറ്റുകള്‍. ‘മിഷന്‍ 333’ സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനാന്‍ ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി. ആന്ധ്രാപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി സുനില്‍ ദിയോദര്‍ ആണ് ബിജെപി പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
2014ല്‍ 282 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2019ല്‍ 303 സീറ്റ് നേടി വന്‍ ഭൂരിപക്ഷവുമായി അധികാരത്തുടര്‍ച്ച. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കൂടുതല്‍ സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. പശ്ചിമബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരും.
ആദ്യ യോഗം നിശ്ചയിച്ചത് കേരളത്തിലാണ്. ആലപ്പുഴയില്‍ നടക്കുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഇതിന്റെ ഭാഗമാണ്. ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ വോട്ടുകള്‍ ബിജെപിയിലേക്ക് എങ്ങനെ കൊണ്ടുവരും എന്നത് ചര്‍ച്ച ചെയ്യും.
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…