ഡൽഹി മുഖ്യമന്ത്രി അതിഷി ഗവർണർ വി.കെ. സക്സേനയ്ക്ക് രാജി കത്ത് കൈമാറുന്നു | Photo: ANI ...... Read more at: https://www.mathrubhumi.com/news/india/delhi-chief-minister-atishi-marlena-resigned-after-the-aap-massive-defeat-in-delhi-1.10327260
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തിൽ ആംആംദ്‌മി പാർട്ടി കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രാജി സമര്‍പ്പിച്ച് ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേന. ദില്ലി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ട് കണ്ടാണ് ആതിഷി രാജി സമര്‍പ്പിച്ചത്. ഇതിനു പിന്നാലെ ദില്ലിയിലെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ അറിയിച്ചു.
ദില്ലിയിലെ ജനവിധി ഇന്നലെ പുറത്തു വന്നപ്പോൾ 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏട്ട് സീറ്റില്‍ മാത്രം വിജയിച്ച സ്ഥാനത്താണ് അഞ്ച് വര്‍ഷത്തിനിപ്പുറം 48 സീറ്റുകള്‍ ബിജെപി നേടിയത്. മറുവശത്ത് 62 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. കോൺഗ്രസിന് ഒരുസീറ്റിലും ജയിക്കാനായില്ല.
അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരത്‌വാജ് തുടങ്ങിയ ആപ്പിന്റെ പ്രധാന നേതാക്കളെല്ലാംതോൽവിയറിഞ്ഞു. അതിഷി മര്‍ലേന, കല്‍കാജി സീറ്റില്‍ 3521 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് മാത്രമാണ് ആശ്വസിക്കാനുള്ളത്.
ഇന്നലെ മിന്നുന്ന വിജയം സമ്മാനിച്ച ദില്ലിയിലെ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറയുകയും വിജയത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ദില്ലിയെ വികസനത്തിന്റെ പാതയില്‍ എത്തുക്കുമെന്നും മോദി ഉറപ്പുനല്‍കി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…