pakisthan
ഇസ്ലാമാബാദ്: ഭവൽപൂർ ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദു യുവതിയെ ക്രൂരമായി ആക്രമിച്ച് മതതീവ്രവാദികൾ. യസ്മാൻ മന്ദി സ്വദേശിനിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയൽവാസിയുടെ പണവും ആഭരണവും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഘം ചേർന്ന് യുവതിയുടെ വീട്ടിലേക്ക് എത്തിയ മതതീവ്രവാദികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ വീടും സംഘം അടിച്ചു തകർത്തു.
സാരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായും ഹിന്ദുക്കൾ പറയുന്നു. ഹിന്ദുവായതിനാൽ ചികിത്സ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ് ആരോപണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത് എത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭവൽപൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുൻപിൽ ഹിന്ദുക്കൾ പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടി.
അടുത്തിടെയായി മതതീവ്രവാദികളുടെ ആക്രമണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ന്യൂനപക്ഷങ്ങൾ. മതനിന്ദ ആരോപിച്ചും, അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്.
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…