ജിയാവുൾ ഹഖ് പോലീസിൻ്റെയും ഹിന്ദു സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഇരയോട് കാലിൽ തൊട്ട് ക്ഷമാപണം നടത്തുന്നു
അയ്യപ്പ മാല ധരിച്ചതിന് ഹിന്ദു യുവാവിനെ ആക്രമിച്ച സംഭവത്തിലെ പ്രതി ജിയാവുൾ ഹഖിനെ ഇരയുടെ കാൽ തൊട്ട് ക്ഷമാപണം നടത്തിച്ച് ആന്ധ്രാപ്രദേശ് പോലീസ്. ഹിന്ദു സംഘടനാ ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നു.പ്രതി ക്ഷമാപണം നടത്തിയതോടെ ഭക്തർ ശരണം വിളിച്ചു.
ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയിൽ അയ്യപ്പഭക്തനെ മുസ്ലീം യുവാവ് ആക്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അയ്യപ്പഭക്തനായ വെങ്കിടേഷിനെ അയ്യപ്പ മാല ധരിച്ചതിൻ്റെ പേരിലാണ് സിയാഉൾ ഹഖ് ആക്രമിച്ചതെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. റോഡിൽ തടസ്സമായതിനാൽ സിയാവുൾ ഹഖിന്റെ ഇരുചക്ര വാഹനം മാറ്റാൻ വെങ്കിടേഷ് ഹഖിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി ഭക്തരെ ആക്രമിക്കുകയായിരുന്നു. വെങ്കിടേഷ് ധരിച്ചിരുന്ന അയ്യപ്പ മാല സിയാവുൾ പൊട്ടിച്ചെറിഞ്ഞു. ഇയാൾ ആക്രമണം തുടർന്നതോടെ സ്‌പോർട്‌സിൽ തടിച്ചുകൂടിയ നാട്ടുകാർ ഇടപെട്ടു.വിവരമറിഞ്ഞ് ഉടൻ തന്നെ ഹിന്ദു സംഘടനകളുടെ പ്രവർത്തകരുംതടിച്ചുകൂടി. അയ്യപ്പ ഭക്തർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഈ മാസം 7 ന് ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് സംഭവം. വാഹനത്തിൽ കേട്ടിരുന്ന ഭക്തിഗാനങ്ങളുടെ ശബ്ദം വളരെ കൂടുതലാണെന്നും അത് ബസിന് പുറത്ത് നിന്ന് കേൾക്കുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ആക്രമണം
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…