Kerala

പെൻഷൻ വാങ്ങാൻ പോയ വയോധികക്കു നേരെ ആക്രമണം !മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു ; പ്രതി പോലീസ് പിടിയിൽ

പെൻഷൻ വാങ്ങാൻ പോയ വയോധികക്കുനേരെ പേപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു .ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുളസിയമ്മയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതി അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍ സഞ്ജിത്തിനെ പോലീസ് പിടികൂടി.പന്തളത്തെ ബാങ്കില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ ഇടപ്പോണ്‍ എ.വി. മുക്കില്‍ ബസ് കാത്തുനിന്ന തുളസിയമ്മയുടെ സമീപത്ത് സഞ്ജിത്ത് കാര്‍ കൊണ്ടുനിര്‍ത്തി പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പന്തളത്തേക്കാണെങ്കില്‍ കാറില്‍ കയറാന്‍ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കാറിന്റെ പിന്‍സീറ്റില്‍ കയറ്റി.

ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വയോധികയുടെ മുഖത്തേക്ക് മൂന്നു തവണ കുരുമുളക് സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടിയിരുന്ന ഇവരുടെ സ്വര്‍ണമാല വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
മൂന്നു പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണവളയും ബലമായി ഊരിയെടുത്തു. ഇതിനുശേഷം മുന്നോട്ടുപോയ കാര്‍ റോഡരികില്‍ നിര്‍ത്തി വയോധികയെ തള്ളിയിറക്കി. ഇറങ്ങുന്നതിനിടെ കൈയിലിരുന്ന പേഴ്‌സും തട്ടിപ്പറിച്ചെടുത്തു. നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. സി.സി.ടി.വി. ക്യാമറയില്‍നിന്ന് പ്രതിവന്ന കാറിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന്, അടൂരിലെത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളും കുരുമുളക് സ്പ്രേയും കണ്ടെടുത്തു. കാറും പിടിച്ചെടുത്തു.

Sandra Mariya

Recent Posts

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

30 minutes ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

35 minutes ago

മെസ്സിയുടെ പരിപാടിയെ അലങ്കോലമാക്കിയത് ബംഗാളിലെ വിഐപി സംസ്കാരം !! മമതയെയും പോലീസ് കമ്മീഷണറെയും അറസ്റ്റ് ചെയ്യണമായിരുന്നു !! രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…

3 hours ago

ചര്‍ച്ചകള്‍ ആരംഭിച്ചു.. പ്രധാനമന്ത്രി 45 ദിവസത്തിനകം അനന്തപുരിയിലെത്തും ! കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി വി രാജേഷ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…

3 hours ago

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

20 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

20 hours ago