a-17-year-old-man-tried-to-strangle-a-16-year-old-girl-who-refused-love-in-munnar
മണ്ണൂത്തി: മണ്ണൂത്തിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിനെ ആക്രമിച്ച സംഘം പിടിയിലായി. കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാന്‍ എത്തിയപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്.
സംഭവത്തിൽ കൊഴുക്കുള്ളി സ്വദേശികളായ കോലങ്ങാത്ത് വീട്ടില്‍ സത്യജിത്ത്, പടിഞ്ഞാറെ വീട്ടില്‍ ബ്രഹ്മജിത്ത്, പടിഞ്ഞാറെ വീട്ടില്‍ വിഷ്ണുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം കാപ്പ നിയമപ്രകാരം നാടു കടത്തിയ കൊഴുക്കുള്ളി സ്വദേശി ജിഷ്ണു നാട്ടിലെത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചു. തുടർന്ന് പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കൊടുങ്ങല്ലുക്കാവ് ക്ഷേത്രത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മണ്ണുത്തി എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്, സീനിയര്‍ സി.പി.ഒ രഘുറാം, സി.പി.ഒമാരായ ബിനുക്കുട്ടന്, സഹാദ്, നിരാജ്മോന്‍, രാജേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…