raksharaj marriage
സീരിയല്‍ നടി രക്ഷ രാജ് വിവാഹിതയാവുന്നു. കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് വരന്‍. നാളെയാണ് വിവാഹം. സേവ് ദി ഡേറ്റ് പങ്കുവച്ച് താരം തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് സേവ് ദി ഡേറ്റ് വിഡിയോ.
കടല്‍ത്തീരത്തു നിന്നുള്ളതാണ് പ്രണയാര്‍ദ്രമായ വിഡിയോ ഇതിനോടകം ആരാധകരുടെ ഹൃദയം കവര്‍ന്നു. പേപ്പര്‍ പ്ലൈന്‍ വെഡ്ഡിങ് ആണ് സേവ് ദി ഡേറ്റ് പകര്‍ത്തിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വിവാഹശേഷവും സീരിയലില്‍ തുടരണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സ്വന്തം പേരിനെ ക്കാളും അപ്പു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. തുടക്കത്തില്‍ അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു രക്ഷയുടേത്. എന്നാല്‍ ഇപ്പോള്‍ സ്വന്തനം കുടുംബത്തിലെ സൂപ്പര്‍ മരുമകളാണ്. നടിക്ക് കൈനിറയെ ആരാധകരുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ക്കജിന്റെ മുഖം കാണിക്കാതെയുള്ള ഒരു റൊമാന്റിക് വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കോഴിക്കേട് സ്വദേശിയായ അര്‍ക്ക്ജ് സോഫറ്റ് വെയര്‍ എഞ്ചിനിയറാണ്.
സാന്ത്വനത്തിലൂടെയായിരുന്നു രക്ഷ മിനിസ്‌ക്രീന്‍ എത്തിയത്. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പരമ്പരയിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു. സംവിധായകനായ ആദിത്യനോട് നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തില്‍ എത്തിയത്. അദ്ദേഹം ലൊക്കേഷനില്‍ ഇത് പറഞ്ഞ് കളിയാക്കാറുണ്ടെന്നും രക്ഷ രാജ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…