A wire was put in the mouth of the tribal youth; The brutal murder that took place in Marayur shocked the conscience
പത്തനംതിട്ട: കോന്നിയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിന് നേരെയാണ് ഹോട്ടലിനുള്ളിൽ വച്ച് ആക്രമണം നടന്നത്. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സബ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാമിനെ പ്രതി മാഹീൻ ആക്രമിക്കുകയായിരുന്നു. ഹോട്ടലിന് മുന്നില്‍ റോഡ് ഗതാഗതം പ്രതി തടസപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാഹീന്‍ എസ്ഐയെ മര്‍ദ്ദിച്ചത്. വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട എസ്ഐയോട് മാഹീൻ ദേഷ്യപ്പെടുകയായിരുന്നു. തർക്കത്തിൽ തുടങ്ങി പിന്നെ കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തർക്കം മാത്രമാണുണ്ടായിരുന്നത്. ശേഷം ഹോട്ടലിന് പുറത്തേക്ക് പോയ പ്രതി പിന്നീട് വീണ്ടും ഹോട്ടലിന് ഉള്ളിൽ കയറി പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രതി മദ്യ ലഹരിയിലായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മാഹീനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് എസ്ഐ പിഴ ഈടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്ഐയെ ഇയാൾ മർദ്ദിച്ചത്. എസ്ഐയെ മർദ്ദിച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മാഹിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…