ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ചു. തെളിവുകൾ നശിപ്പിക്കാൻ ബൈഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്ത സ്ഥലത്തേക്ക് ഇയാളെ കൊണ്ട് പോകുമെന്ന് ദില്ലി പോലീസ് തീസ് ഹസാരി കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണോ ഫോൺ ഫോർമാറ്റിങ് നടത്തിയതെന്ന് കണ്ടെത്താനാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബൈഭവ് കുമാറിന്റെ പൊലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. അതിനാൽ, ദില്ലി പൊലീസ് പ്രതിക്കായി റിമാൻഡ് കാലാവധി നീട്ടി ചോദിക്കാനാണ് സാധ്യത. അതേസമയം, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുകയാണ്.
ആഴ്ചകൾക്ക് മുൻപാണ് ആം ആദ്മി എംപി സ്വാതി മാലിവാളിനെ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയിൽ വച്ച് കെജ്രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിക്കുന്നത്. ആക്രമണത്തിൽ സ്വാതി മാലിവാളിന് പരിക്കുകൾ ഉള്ളതായുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു. തുടർന്ന് സ്വാതി മാലിവാളിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ബൈഭവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരെ ഇയാളെ കെജ്രിവാളിന്റെ വസതിയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…