മദ്ധ്യപ്രദേശ് : പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. മഹാരാഷ്‌ട്രയിൽ നിന്നുള്ള രാമഗിരി മഹാരാജ്, പ്രവാചകനെതിരെ പ്രസംഗിച്ചെന്നാരോപിച്ച് ഇസ്ലാമിസ്റ്റുകൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. പിന്നാലെയാണ് പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ ആരംഭിച്ചത്.
ഛത്തർപൂർ കോട്വാലി പോലീസ് സ്റ്റേഷനാണ് ഇസ്ലാമിസ്റ്റുകൾ തല്ലി തകർക്കുകയും പോലീസുകാർക്കെതിരെ കല്ലെറിയുകയും ചെയ്തത്. ഈ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടിരുന്നു. തുടർന്നാണ് സംഘർഷത്തിൽ ഉൾപ്പെട്ട 150 പേർക്കെതിരെ പോലീസ് കേസെടുത്തതും ബുൾഡോസർ നടപടി സ്വീകരിച്ചതും. മുഖ്യപ്രതി ഷെഹ്‌സാദ് ഹാജിയുടെ വീട്ടിലാണ് ബുൾഡോസർ നടപടി ആദ്യമുണ്ടായത്. അതേസമയം, സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…