India

വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണം; പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം നടത്തിയ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ നേരിട്ടോ ഫോൺ, വാട്ട്‌സ്ആപ്പ് എന്നിവ മുഖാന്തിരമോ എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടണമെന്ന് പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

പ്രതിയെ കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിക്കുമെന്നും പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ഡിസിപിയുടെ 9490619342 എന്ന നമ്പറിലും അഡീഷണൽ ഡിസിപിയെ 9440627089 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആന്ധ്രാ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ നെറ്റിക്കാണ് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് റെഡ്ഡിക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഇടതുപുരികത്തിന് മുകളിലായാണ് അദ്ദേഹത്തിന് മുറിവേറ്റത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു.

B4 Admin

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

1 day ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

1 day ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

1 day ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

2 days ago