രാജസ്ഥാൻ: ഗാർഹിക പീഡന പരാതിയുമായി അധ്യാപകൻ കോടതിയിൽ. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം നടന്നത്. യുവാവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ അജിത് യാദവ് എന്നയാളാണ് മർദനത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ സുമൻ ക്രിക്കറ്റ് ബാറ്റുമായി ഭർത്താവിനെ അടിക്കുന്നതും, കൊളളാതിരിക്കാൻ ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്.
പീഡനത്തിനിരയായ വ്യക്തി ഒരു സ്‌കൂൾ പ്രിൻസിപ്പൽ ആണെന്നും, സുമൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷമായതായും പറയുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ കലഹങ്ങൾ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.
താൻ വളരെക്കാലമായി ഗാർഹിക പീഡനത്തിന് ഇരയാണെന്നും എന്നാൽ ഒരിക്കൽ പോലും ഭാര്യക്കെതിരെ കൈ ഉയർത്തിയിട്ടില്ലെന്നും അജിത് യാദവ് പറഞ്ഞു. ഭിവാദി കോടതിയിൽ ഔദ്യോഗിക പരാതി നൽകിയ യാദവ് ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഭിവാഡി കോടതിയിൽ നിന്ന് സംരക്ഷണം തേടുന്നതിനായി ഇയാൾ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്.
അക്രമണത്തിൽ പരിക്കേറ്റ യാദദവിന് വൈദ്യസഹായം ലഭിച്ചിട്ടുണ്ട്. താൻ ഒരു അദ്ധ്യാപകന് ആണ്. അദ്ധ്യാപകൻ ഒരു സ്ത്രീക്ക് നേരെ കൈ ഉയർത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്താൽ അത് ഇന്ത്യൻ സംസ്‌കാരത്തിനും തന്റെ നിലപാടിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…