Attappady Dalit murder case; the examination of the witnesses has been completed; the public prosecutor is optimistic about the verdict
പാലക്കാട്:അട്ടപ്പാടി ദളിത് കൊലക്കേസ് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളിൽ 24 പേരാണ് കൂറുമാറിയത്.4 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ ലിസ്റ്റാണ് നൽകിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മുൻ മജിസ്ട്രേറ്റ്, മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് പുതുതായി നൽകിയ അട്ടപ്പാടി തഹസിൽദാർ, പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഇടയാക്കിയ ഫോൺകോളുകൾ വിളിക്കാൻ ഉപയോഗിച്ച മൂന്ന് ഫോൺ കമ്പനികളുടെ നോഡൽ ഓഫിസർമാർ എന്നിവരെയാണ് പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.സാക്ഷി വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ ഇനി പ്രതികളെ ചോദ്യം ചെയ്യൽ ആരംഭിക്കും. പ്രതിഭാഗത്തിന് പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാനുണ്ടെങ്കിൽ അവസരം നൽകും. തുടർന്നാണ് ക്രോസ് വിസ്താരം നടക്കുക. ഏപ്രിലിലോടെ വിധിപറയാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രോസിക്യൂഷന് ശുഭ പ്രതീക്ഷയാണുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…