India

ചെരുപ്പിനടിയിൽ അനധികൃതമായി അമേരിക്കൻ ഡോളർ കടത്താൻ ശ്രമം;കസ്റ്റംസ് പരിശോധനയിൽ പിടി വീണു

ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത അമേരിക്കൻ ഡോളർ കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിലായി. ഇയാൾ ധരിച്ചിരുന്ന ചെരുപ്പിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് വിദഗ്ധമായി കടത്താൻ ശ്രമിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്.സിംഗപ്പൂരിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്ന് 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം സമാന രീതിയിൽ സ്വർണം കടത്താൻ മറ്റൊരു യാത്രക്കാരൻ ശ്രമം നടത്തിയിരുന്നു. 8 ലക്ഷത്തോളം രൂപ വിലമതിയ്‌ക്കുന്ന രണ്ട് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വർണ്ണമായിരുന്നു അന്ന് കണ്ടെടുത്തത്.

Anandhu Ajitha

Recent Posts

ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ; മൂന്നുവർഷം ഒളിവിൽ കഴിഞ്ഞ ഷെയ്ഖ് ഷാഹുൽ ഹമീദ് പിടിയിലായത് പൊള്ളാച്ചിയിൽ നിന്ന്

പാലക്കാട്: ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. ഇരുപത്തി രണ്ടാം…

39 mins ago

കേന്ദ്രമന്ത്രിസഭാ രൂപീകരണം; മന്ത്രിപ്പട്ടികയിൽ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ? നിർണായക യോഗം ഇന്ന്

ദില്ലി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും.…

1 hour ago

‘സ്വാർത്ഥമായ സൗഹൃദം! ഒരുമിച്ച് നിന്നവർ തന്നെ ഇപ്പോൾ പരസ്പരം ചീത്ത വിളിക്കുന്നു’; കോൺഗ്രസ്-ആം ആദ്മി കൂട്ടുകെട്ടിനെ പരിഹസിച്ച് ഷെഹ്‌സാദ് പൂനാവല്ല

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിമുളച്ച കോൺഗ്രസ്-ആം ആദ്മി കൂട്ടുകെട്ട് വെറും സ്വാർത്ഥതയുടെ പേരിലുണ്ടായ സൗഹൃദമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ്…

2 hours ago

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും; സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഏറ്റുവാങ്ങും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. വൈകിട്ടു നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ…

2 hours ago