Wednesday, October 7, 2026

ചെരുപ്പിനടിയിൽ അനധികൃതമായി അമേരിക്കൻ ഡോളർ കടത്താൻ ശ്രമം;
കസ്റ്റംസ് പരിശോധനയിൽ പിടി വീണു

ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത അമേരിക്കൻ ഡോളർ കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിലായി. ഇയാൾ ധരിച്ചിരുന്ന ചെരുപ്പിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് വിദഗ്ധമായി കടത്താൻ ശ്രമിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്.സിംഗപ്പൂരിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്ന് 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം സമാന രീതിയിൽ സ്വർണം കടത്താൻ മറ്റൊരു യാത്രക്കാരൻ ശ്രമം നടത്തിയിരുന്നു. 8 ലക്ഷത്തോളം രൂപ വിലമതിയ്‌ക്കുന്ന രണ്ട് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വർണ്ണമായിരുന്നു അന്ന് കണ്ടെടുത്തത്.

Related Articles

Latest Articles