Kerala

വാഹന പരിശോധനക്കിടെ കൈകാണിച്ച പോലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പ്രതികളെ പോലീസ് കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി!

കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽമടത്തിൽ വീട്ടിൽ ആധിത്, അഭിജിത്ത്, നായരമ്പലം മായ്യാറ്റിൻതാര ഹൗസിൽ വിപിൻ രാജ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി മുളവുകാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് വാഹനം നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. വല്ലാർപാടം ബോൾഗാട്ടി ഭാഗത്തു റോഡ് അരികിൽ വാഹന പരിശോധന നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴയ്ക്കാണ് പ്രതികളുടെ പരാക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.

നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിപ്പിച്ചിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് അതിസാഹസികമായാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പോലീസ് കീഴ്‌പ്പെടുത്തിയത്.

anaswara baburaj

Recent Posts

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

6 seconds ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

26 mins ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

1 hour ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

2 hours ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

2 hours ago