Attempting to abduct children who were playing by giving sweets to them; Foreign worker arrested
കുറ്റിച്ചൽ: ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മിഠായി നല്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുറ്റിച്ചല്‍ ആര്.കെ. ഓഡിറ്റോറിയത്തില്‍ ആണ് സംഭവം. വിവാഹത്തിന് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികള്‍ ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരിക്കെ അന്യസംസ്ഥാനക്കാരനായ യുവാവ് മിഠായി നല്കി കൂട്ടികൊണ്ടുപോകാന് നടത്തിയ ശ്രമം നടത്തുകയായിരുന്നു.
ഇത് വിവാഹത്തിനെത്തിയ യുവാക്കള്‍ കണ്ടു. തുടര്‍ന്ന്, ഇവര്‍ നടത്തിയ നീരീക്ഷണത്തിൽ കുട്ടികളുടെ ബന്ധുക്കളാരും പുറത്തില്ലെന്നും മറ്റാരോ ആണെന്നും തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരേയും വിവാഹത്തിനെത്തിയവരേയും കൂട്ടി ഇയാളെ പിടികൂടുകയായിരുന്നു. ശേഷം ഉടൻ തന്നെ വിവരം പോലീസിനെ
അറിയിച്ചു.
നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാൾ യാതൊന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഇതു സംബന്ധിച്ച് ആരും രേഖാമൂലമുളള പരാതി നല്‍കിയിട്ടില്ല. അന്വേഷണം പുരോഗമിച്ചതായി പോലീസ് പറഞ്ഞു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…