Monday, April 29, 2024
spot_img

ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി ന​ല്‍കി തട്ടിക്കൊ​ണ്ടു​പോ​കാ​ന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കു​റ്റി​ച്ച​ൽ: ഓ​ഡി​റ്റോ​റി​യം വ​ള​പ്പി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി ന​ല്‍കി തട്ടിക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച അന്യസംസ്ഥാന തൊഴിലാളിയെ നാ​ട്ടു​കാ​ർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കു​റ്റി​ച്ച​ല്‍ ആ​ര്‍.​കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആണ് സംഭവം. വി​വാ​ഹ​ത്തി​ന് ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം എ​ത്തി​യ കു​ട്ടി​ക​ള്‍ ഓ​ഡി​റ്റോ​റി​യം വ​ള​പ്പി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അന്യസം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വ് മി​ഠാ​യി ന​ല്‍കി കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ന​ട​ത്തി​യ ​ശ്ര​മം നടത്തുകയായിരുന്നു.

ഇത് വി​വാ​ഹ​ത്തി​നെ​ത്തി​യ യു​വാ​ക്ക​ള്‍ ക​ണ്ടു. തു​ട​ര്‍ന്ന്, ഇ​വ​ര്‍ ന​ട​ത്തി​യ നീ​രീ​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​രും പു​റ​ത്തി​ല്ലെ​ന്നും മ​റ്റാ​രോ ആ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ നാ​ട്ടു​കാ​രേ​യും വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​രേ​യും കൂ​ട്ടി ഇ​യാ​ളെ പി​ടി​കൂടുകയായിരുന്നു. ശേഷം ഉടൻ തന്നെ വി​വ​രം പോ​ലീ​സി​നെ
അ​റിയിച്ചു.

നെ​യ്യാ​ര്‍ഡാം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തിയാണ് ഇയാളെ സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ൾ യാ​തൊ​ന്നും സം​സാ​രി​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അതേസമയം, ഇ​തു സം​ബ​ന്ധി​ച്ച് ആ​രും രേ​ഖാ​മൂ​ല​മു​ള​ള പ​രാ​തി ന​ല്‍കി​യി​ട്ടില്ല. അ​ന്വേ​ഷണം പുരോഗമിച്ചതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles