തിരുവനന്തപുരം: ഇടവിട്ടുള്ള മഴയെത്തിയതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം.ഈ സമയങ്ങളില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടയാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍ ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെയാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ചെറുപാത്രങ്ങളിലും ചിരട്ടകളിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നത് തടയാനും കഴിഞ്ഞാല്‍ കൊതുകുനശീകരണം ഫലപ്രദമായി നടത്താന്‍ കഴിയും. ഡെങ്കിക്കെതിരെ കൈകോര്‍ക്കാം പദ്ധതിയുടെ ഭാഗമെന്നോണം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തുന്ന ബോധവത്കരണപരിപാടിയുടെ ഭാഗമായാണ് മുന്‍കരുതലെന്ന നിലയ്ക്ക് മഴക്കാലത്തെ കൊതുകുനശീകരണ പ്രക്രിയ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം സ്കൂൾ വിദ്യാർത്ഥികൾ മുൻകൈയെടുത്തു നടത്തിയ കൊതുകുനിവാരണത്തിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെ ഫലം കണ്ടിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, അസിസ്റ്റന്റ് പ്രൊഫസർ ഡോ ജി കെ ലിബു എന്നിവരാണ് ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…