പത്തനംതിട്ടയില്‍ ജയിച്ചാല്‍ ശബരിമല കയറുമെന്ന് വീണാ ജോര്‍ജ്ജ് വാക്ക് നല്‍കിയതായി വെളിപ്പെടുത്തി എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് . എസ്എഫ്ഐ വാഴൂര്‍ ഏരിയാ കമ്മിറ്റി അംഗം വിഷ്ണു ജയകുമാര്‍ ആണ് കോടാനുകോടി വിശ്വാസികളെ വെല്ലിവിളിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട് . ”എംപിയായി കഴിഞ്ഞാല്‍ ശബരിമലയില്‍ കയറുമെന്ന് സഖാവ് വീണ ഉറപ്പ് തന്നിട്ടുണ്ട്. അത് ഞങ്ങളുടെ വാശിയാണ്”. ഇതാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണു ജയകുമാര്‍ കുറിച്ചത്. എംപിയായാല്‍ 50 വയസ് കഴിയാത്ത വീണാ ജോര്‍ജ്ജ് ശബരിമലയില്‍ എത്തുമോ എന്ന് മണ്ഡലത്തിൽ ഉടനീളം ഉയർന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരം ലഭിച്ചത്.
അതേസമയം പ്രസിദ്ധീകരിക്കാനാകാത്ത അശ്‌ളീല പദങ്ങൾ ഉപയോഗിച്ച് ശബരിമലയെയും അയ്യപ്പനേയും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജയകുമാർ അവഹേളിക്കുന്നുമുണ്ട് . വീണാ ജോര്‍ജ്ജിനെ തിരുനടയ്ക്ക് മുന്നില്‍ നിര്‍ത്തി സെല്‍ഫി എടുക്കുമെന്നും അപ്പം അരവണ കൗണ്ടറില്‍ വിസ്പറും സ്റ്റേഫ്രീയും വില്‍ക്കുമെന്നും ഇയാള്‍ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട് . വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എഫ്ഐയില്‍ നിന്നും ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണിയാള്‍. ഫേസ്ബുക്ക് പോസ്റ്റിനെതിരെ അയ്യപ്പ വിശ്വാസികള്‍ വ്യാപകമായ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. വീണാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധം ശക്തമാകുമ്പോൾ തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സൈബർസെല്ലിനു പരാതിനല്കിയതായും വെളിപ്പെടുത്തി വിഷ്ണു ജയകുമാറും രംഗത്തെത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…